Tuesday, May 14, 2024
keralaNewspolitics

മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുര്‍വേദ ചികിത്സയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുര്‍വേദ ചികിത്സയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അടുത്ത ഏതാനും ദിവസത്തെ പൊതുപരിപാടികള്‍ റദ്ദാക്കി. വീട്ടില്‍ തന്നെയാണ് രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സ. സാധാരണ കര്‍ക്കിടകത്തില്‍ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാല്‍ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു.ഈ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഓഫിസില്‍ എത്തില്ല. വീട്ടിലിരുന്നാകും ഫയലുകള്‍ നോക്കുക. പ്രധാന മീറ്റിങ്ങുകള്‍ ഓണ്‍ലൈനില്‍ നടത്തും. ഇന്നത്തെ മന്ത്രിസഭാ യോഗവും ഓണ്‍ലൈനില്‍ ആണ് നടത്തിയത്.