Monday, May 6, 2024
indiakeralaNews

5 കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ ലോക്ക് ചെയ്തു

രാഹുല്‍ ഗാന്ധിയുടേതിന് പുറമേ അഞ്ചു നേതാക്കളുടെ അക്കൗണ്ട് കൂടി ട്വിറ്റര്‍ ലോക്ക് ചെയ്‌തെന്ന് കോണ്‍ഗ്രസ്. കെ. സി. വേണുഗോപാല്‍ , രണ്‍ദീപ് സിങ് സുര്‍ജെവാല , സുഷ്മിത ദേവ്, മാണിക്യം ടാഗോര്‍, അജയ് മാക്കന്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ലോക്ക് ചെയ്‌തെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ട്വിറ്ററിന് മോദി സര്‍ക്കാരിനെ ഭയമാണെന്നും നിശബ്ദമാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ വിഫലമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.