Monday, May 6, 2024
GulfindiakeralaNews

അമേരിക്കയില്‍ നിന്ന് ഇന്ന് ദുബായിലെത്തും.

വാഷിംഗ്ടണ്‍: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ഇന്ന് ദുബായിലെത്തും. ദുബായ് എക്സ്പോയിലെ കേരള എക്സ്പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും. ഒരാഴ്ച്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിച്ച ശേഷമാകും കേരളത്തില്‍ തിരികെയെത്തുക. അമേരിക്കയിലുള്ള മുഖ്യമന്ത്രിയുടെ ചികിത്സ പൂര്‍ത്തിയായി.

അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്ക് പോയതാണ് അദ്ദേഹം. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ അവിടുത്തെ ഭരണാധികാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ ദുബായ് എക്സ്പോയില്‍ പങ്കെടുക്കാനായി യുഎഇയിലേക്ക് വീണ്ടും പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഈ മാസം ജനുവരി 15 നാണ് അദ്ദേഹം കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്ക് തിരിച്ചത്.ഫെബ്രുവരി ഏഴിന് അദ്ദേഹം യുഎസില്‍ നിന്നും ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.