Wednesday, May 8, 2024
keralaNews

കൂട്ടിക്കൽ പ്ലാപ്പള്ളിയിലും – കൊക്കയാറിലുമായി വൻ നാശം 

കൂട്ടിക്കൽ : കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ജീവനും – സകല സമ്പാദ്യങ്ങളും നഷ്ടപ്പെട്ട്  കുറേ പാവപ്പെട്ട മനുഷ്യരുടെ വിലാപ്പങ്ങളുടെ താഴ് വരയായി മാറിയിരിക്കുകയാണ് കോട്ടയം – ഇടുക്കി ജില്ലകളിലെ മലയോര മേഖല. കഴിഞ്ഞ ശനിയാഴ്ച രാവിലെ തുടങ്ങിയ മഴയിലാണ് കൂട്ടിക്കൽ പ്ലാപ്പള്ളിയിലും –
കൊക്കയാറിലുമായി അതിശക്തമായ ഉരുൾ പൊട്ടൽ ഉണ്ടായത്. കൂട്ടിക്കലിൽ  13 പേർ മരിച്ചതായിണ് സർക്കാർ പറയുന്നത്. ക്ലാരമ്മ (75) , മാർട്ടിൻ ( 40 ) , സിനി (35)
സ്നേഹ (14), സാന്ദ്ര (12), സോനു (10) ,സിസിലി (55), ഷംലറ്റ് (29), സോണിയ (42), അലൻ (12), . സരസമ്മ (58), റോഷിനി (42), രാജമ്മ (65) എന്നിവരാണ് കോട്ടയം ജില്ലയിൽ മരിച്ചത്. കൊക്കയറിൽ ഒമ്പത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ കൊക്കയാറിൽ കാണാതായ ഏഴു വയസുകാരൻ സച്ചു ഷാഹുലിന്റെ മൃതദേഹം ഇന്നു കണ്ടെത്തി.പ്ലാപ്പള്ളിയിൽ കണ്ടെത്തിയ കാൽപ്പാദം ആരുടേതാണെന്നറിയാൻ ഡി എൻ എ ടെസ്റ്റ്  നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.മരിച്ചവരിൽ മുതിർന്നവർക്കൊപ്പം കുട്ടികളും ഉൾപ്പെടുന്നുവെന്നതാണ് ഏറെ ദുഖകരം.ഉരുൾ പൊട്ടലിൽ തിരച്ചിൽ നടത്താനും മറ്റുമായി  സൈന്യവും – എൻ.ഡി ആർ.എഫ് , ഫയർ ഫോഴ്സ് , പോലീസ്, മറ്റ് നിരവധി സംഘടനകൾക്കൊപ്പം നാട്ടുകാരും സജീവമായി ഇപ്പോഴും രംഗത്തുണ്ട്. പ്ലാപ്പള്ളിയിൽ ഏക്കറ് കണക്കിന് ഭൂമിയാണ് തകർന്നത്.കൃഷിയും , വീടുകളും അടക്കം നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഉരുൾ പൊട്ടലിന് മുമ്പ് മഴയിൽ മലവെള്ളം ഉണ്ടായിയെന്നും നാട്ടുകാർ പറയുന്നു.