Friday, May 3, 2024
keralaNews

സില്‍വര്‍ ലൈന്‍ :കോണ്‍ഗ്രസിനെ പരിഹസിച്ച് എം എം മണി.

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് എം എം മണി.ഇപ്പോള്‍ കുറ്റി പറിക്കലാണ് കോണ്‍ഗ്രസിന്റെ പണി. ഇങ്ങനെപോയാല്‍ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ കുറ്റി പറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ പലയിടത്തും സില്‍വര്‍ ലൈന്‍ കല്ലിടല്‍ തുടരുന്നതിനിടെയാണ് എം എം മണിയുടെ പ്രതികരണം.അതേസമയം എറണാകുളം മാമലയില്‍ സില്‍വര്‍ലൈന്‍ സാറ്റലൈറ്റ് സര്‍വേ ആരംഭിക്കാനായി ഉദ്യോഗസ്ഥരെത്തിയിരുന്നു.എന്നാല്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി.മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും പിണറായി വിജയനും പണമുണ്ടാക്കാനുള്ള പദ്ധതിയാണിതെന്നും ഇത് ഇവിടെ നടപ്പാക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് പറഞ്ഞു.