സിമന്റ് വില വര്‍ദ്ധനവ്; യോഗം വിളിച്ച് മന്ത്രി പി രാജീവ്
സിമന്റ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി ശ്രീ.പി.രാജീവ്.കേരളത്തില്‍ സിമന്റിന്റെ വില ക്രമാതീതമായി വര്‍ധിക്കുന്നത് നിര്‍മ്മാണ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ് . ഈ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായാണ് മന്ത്രി യോഗം വിളിച്ചത്.
ജൂണ്‍ 01 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കാണ് യോഗം.ഇതിന്റെ തുടര്‍ച്ചയായി കമ്ബിയുടെ വില വര്‍ധിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.