Tuesday, May 7, 2024
keralaLocal NewsNews

പേട്ടതുള്ളൽ ആചാരം ലംഘിക്കുന്നു;   എരുമേലിയിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്

എരുമേലി: ശബരിമല തീർത്ഥാടകരുടെ ആചാര അനുഷ്ഠാനങ്ങളുടെ കേന്ദ്രമായ എരുമേലിയിൽ പേട്ടതുള്ളൽ ചടങ്ങിൽ ആചാര ലംഘനം നടത്തുന്നുവെന്ന്  പരാതിയുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. പേട്ടതുള്ളുന്ന തീർത്ഥാടകർ മേളക്കാരൊപ്പം  പേട്ടകൊച്ചമ്പലത്തിൽ നിന്നും ഇറങ്ങി പള്ളിയിൽ കയറി  വലിയമ്പലത്തിലെത്തി പ്രദക്ഷിണം വച്ചാണ് മുൻ കാലങ്ങളിൽ ആചാരാനുഷ്ടാനമായ പേട്ട  തുള്ളൽ നടത്തിയിരുന്നത്.എന്നാൽ ഇപ്പോൾ പേട്ടതുള്ളൽ  കൊച്ചമ്പലത്തിൽ നിന്നും തുടങ്ങി വലിയ അമ്പലത്തിന്റെ നടപ്പന്തലിൽ നിർത്തുകയാണെന്നും  ഇത് ആചാര ലംഘനമാണെന്നും വിശ്വ ഹിന്ദു പരിഷത്ത് ചൂണ്ടിക്കാട്ടി. ഇത് അനുവദിക്കാൻ കഴിയില്ലെന്നും അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്
വിശ്വഹിന്ദു പരിഷത്ത്  എരുമേലി പ്രഖണ്ഡ് സെക്രട്ടറി എൻ.ആർ വേലുക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ്  എരുമേലി ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  ശ്രീധര ശർമ്മക്ക് പരാതി നൽകി.ആചാര ലംഘനം  സംബന്ധിച്ച പരാതിയിൽ കരാറുകാർക്കും ,മേളക്കാർക്കും നോട്ടീസ് നൽകുന്നതടക്കം നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് ഓഫീസർ അറിയിച്ചതായും നേതാക്കൾ പറഞ്ഞു. ജില്ല കളക്ടർക്കും എരുമേലി സ്പെഷ്യൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ടെന്നും യുക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് തയ്യാറാകുമെന്നും വേലുക്കുട്ടി പറഞ്ഞു.