Saturday, April 27, 2024
indiaNewsSports

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന മുന്നില്‍.

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരില്‍ ലിയോണല്‍ മെസിയുടെ കരുത്തില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന മുന്നില്‍.ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന 20ന് മുന്നില്‍. ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി അര്‍ജന്റീനയുടെ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി എയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ പ്രകടനം. ലയണല്‍ മെസ്സി നേടിയ പെനല്‍റ്റി ഗോളിനു വഴിയൊരുക്കിയും പിന്നാലെ രണ്ടാം ഗോള്‍ നേടിയും മരിയ കരുത്തുകാട്ടിയതോടെ ഫ്രാന്‍സിനെതിരായ കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍.
ഈ ലോകകപ്പില്‍ മെസിയുടെ ആറാംഗോള്‍.36ാ മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടി.

ഗോള്‍വഴി: ഗ്രൗണ്ടിന്റെ ഇടതു ഭാഗത്തുനിന്ന് ജുലിയന്‍ അല്‍വാരസ് നല്‍കിയ പാസില്‍ ഫ്രാന്‍സ് ബോക്‌സിലേക്ക് എയ്ഞ്ചല്‍ ഡി മരിയയുടെ മുന്നേറ്റം. പ്രതിരോധിക്കാന്‍ ശ്രമിച്ച ഡെംബലെയുടെ നീക്കം ഫൗളില്‍ അവസാനിക്കുന്നു. ഡി മരിയ ഗ്രൗണ്ടില്‍ വീണതോടെ പെനല്‍റ്റി അനുവദിച്ച് റഫറി. കിക്കെടുത്ത മെസ്സി അനായാസം വലയിലെത്തിച്ചു. അര്‍ജന്റീന മുന്നില്‍.