Sunday, May 5, 2024
keralaNews

കിണറിലെ വെള്ളത്തില്‍ പെട്രോളിന്റെ അംശം കണ്ടെത്തി.

പുലിയൂര്‍ശാലയില്‍ വാഴവിളകുഴി പുത്തന്‍ വീട്ടില്‍ രാധയുടെ വീട്ടിലെ കിണറിലെ വെള്ളത്തില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി.
ഒരാഴ്ചയ്ക്ക് മുമ്ബ് ചെറിയതോതില്‍ വെള്ളത്തില്‍ പെട്രോളിന്റെ ഗന്ധം ഉണ്ടായി. ഗന്ധം രൂക്ഷമായി. തുടര്‍ന്ന് വീട്ടുകാര്‍ ആരോഗ്യവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

വീടിന് എതിര്‍വശത്തുള്ള പെട്രോള്‍ പമ്ബില്‍ നിന്നുള്ള ഇന്ധന ചോര്‍ച്ചയാകാം എന്നാണ് അധികൃതരുടെ അനുമാനം. തുടര്‍ന്ന് കിണറിലെ വെള്ളം കോരിമാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു.