Monday, April 29, 2024
AstrologykeralaNews

ഇന്ന് മഹാശിവരാത്രി

2022 മാർച്ച്‌ 01 ചൊവ്വ  ഇന്ന് മഹാശിവരാത്രി   
 തന്റെ  പ്രാണനായ പതിയ്ക്ക് വേണ്ടി, ഊണും ഉറക്കവും ഉപേക്ഷിച്ച് ഹിമവത്പുത്രിയായ ദേവി വ്രതമെടുത്ത മഹാശിവരാത്രി വ്രതത്തിനായി
നാൾ നമുക്കും തയ്യാറെടുക്കാം ആ പുണ്യദിവസത്തിനായി മഹാശിവരാത്രിയ്ക്കായി പൂർണ്ണമായും മനസ് ഭഗവാനിൽ മാത്രം അർപ്പിച്ച്, ശരീരവും, മനസ്സും ശുദ്ധമാക്കിക്കൊണ്ട്, ശ്രീ മഹാദേവന് വേണ്ടി എടുക്കുന്ന മഹാശിവരാത്രി വ്രതം ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന  എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം.         
മഹാ വ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമായി നമുക്ക് ലഭിക്കുന്ന പുണ്യമാണ് . സകല പാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം . ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിക്കും ദീർഘായുസ്സുണ്ടാവാൻ ഉത്തമമത്രേ. ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം..  താപസന്മാർക്കും ഗൃഹസ്ഥാശ്രമികൾക്കും വളരെയധികം പ്രാധാന്യമേറിയതാണ് ശിവ പ്രീതീകരമായ ഈ വ്രതം ..ശിവരാത്രിയെക്കുറിച്ച് പൊതുവിൽ പറയപ്പെടുന്ന ഐതിഹ്യം ഇപ്രകാരമാണ്. പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോകരക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു . ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു  പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ് പൊത്തിപ്പിടിക്കുകയും ചെയ്തു . അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും  ചെയ്തു.. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ്ത്രേ ശിവരാത്രി.
            വ്രതാനുഷ്ഠാനം…………
തലേന്ന് ഒരിക്കലോടെ വ്രതം ആരംഭിക്കാം . തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല . ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി  ” ഓം നമശിവായ ” ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തുക . ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്. അതിനു  സാധിക്കാത്തവർക്ക്  ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ് .അന്നേദിവസം ശിവപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത്  ഉത്തമമാണ് . അതിൽ ഏറ്റവും പ്രധാനമാണ് ദാനം. അന്നദാനമാണെങ്കിൽ അത്യുത്തമം. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ..പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണ വിടാം..

                      ശിവരാത്രി ദിവസം ജപിക്കേണ്ട മന്ത്രങ്ങൾ………….

1️️.അന്നേദിവസം കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം ( ഓം നമ : ശിവായ ) ജപിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം

2️.ശിവപഞ്ചാക്ഷരസ്തോത്രം , ബില്യാഷ്ടകം , ശിവാഷ്ടകം , ശിവസഹസ്രനാമം , ശിവപുരാണപാരായണം എന്നിവ ഭക്തിപൂർവം ചൊല്ലുക.

3. സൂര്യോദയത്തിനുമുന്നെ കുളികഴിഞ്ഞു നിലവിളക്കു തെളിയിച്ചു ഗായത്രിമന്ത്രം ജപിക്കുന്നതിനോടൊപ്പം ശിവ ഗായതി ജപിക്കുന്നതും നല്ലതാണ്.


അന്നേ ദിവസം ക്ഷേത്രത്തിൽ സമർപ്പിക്കേണ്ട വഴിപാടുകൾ

1️️.ശിവരാത്രി ദിനത്തിൽ സമർപ്പിക്കുന്ന  ഏത് വഴിപാടുകളും അതീവഫലദായകമാണ്

2️.കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം . ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത് . മുന്നേ പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കണം കൂവളത്തില വാടിയാലും ഭഗവാന് സമർപ്പിക്കാം എന്നാണ് പറയുന്നത്.

3️️.ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന ചെയ്യുന്നതും അതീവ വിശിഷ്ടമാണ്

4️️.പിൻവിളക്ക് , ജലധാര ,മറ്റ് വഴിപാടുകൾ എന്നിവ യഥാശക്തി നടത്തുന്നതും ശ്രേഷ്ഠകരമാണ്

5️️.ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുക

6️️.ദാമ്പത്യ ദുരിത ദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വരപൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക

7️.വിവാഹ തടസ്സങ്ങൾ മാറാൻ സ്വയംവര പുഷ്പാഞ്ജലി നടത്തുന്നത് നല്ലതാണ്

ശിവരാത്രി ദിനം ശിവക്ഷേത്രത്തിൽ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്കരിക്കുന്നതും നല്ലതാണ്.  ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം . അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു . ആലുവ മണപ്പുറം പോലെ പല സ്ഥലങ്ങളിലും അന്നേ ദിവസം ബലിക്രിയകൾ ചെയ്യാനുള്ള സൗകര്യം ഒരുക്കാറുണ്ട് .

നാഗേന്ദ്ര ഹാരായ ത്രിലോചനായ
ഭസ്മാങ്ക രാ-കായ മഹേശ്വരായ

 

നിത്യായ ശുദ്ധായ ദിഗംഭരായ
തസ്മൈ ന-കാരായ നമഃശിവായ
മന്ദാകിനി സലിലചന്ദന ചാർത്തിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മ -കാരായ നമഃശിവായ
ശിവായ ഗൗരീവദനാം ചവൃന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി-കാരായ നമഃശിവായ
വസിഷ്ഠ കുംഭോത്ഭവ ഗൗതമായ
മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനര ലോചനായ
തസ്മൈ വ-കാരായ നമഃശിവായ
യജ്ഞ സ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംഭരായ
തസ്മൈ യ-കാരായ നമഃശിവായ.
പഞ്ചാക്ഷരമിതം പുണ്യം യഹ് പഠേത് ശിവ സന്നിധൗ
ശിവലോക മവാപ്നോതി ശിവേന സഹമോദതേ.