Wednesday, May 1, 2024
keralaNews

കാഞ്ഞിരപ്പള്ളിയുടെ സ്വന്തം പീറ്റര്‍ ഓര്‍മ്മയായിട്ട് 11 വര്‍ഷം

കാഞ്ഞിരപ്പള്ളിയുടെ സാംസ്‌ക്കാരിക നവോദാന വികസനപ്രവര്‍ത്തന മേഖലകളില്‍ മുന്‍പന്തിയില്‍ നിന്നും, മംഗളം ദിനപത്രത്തിലൂടെ പത്രപ്രവര്‍ത്തനരംഗത്ത് തന്റെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന പീറ്റര്‍ ആനക്കല്ല് എന്ന പൊതുപ്രവര്‍ത്തകന്‍. വിട്ട് പിരിഞ്ഞിട്ട് 11 വര്‍ഷം പൂര്‍ത്തിയാകുന്നു.സാംസ്‌കാരിക രംഗത്തും കയ്യൊപ്പ് പതിപ്പിച്ചു.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ ലാബ് അസിസ്റ്റന്റ് ജോലിക്കിടെയാണ് താന്‍ സ്വപ്നം കണ്ട കാഞ്ഞിരപ്പള്ളിയുടെ വികസനത്തിനായി പത്രപ്രവര്‍ത്തന രംഗത്തെത്തുന്നത്. ആദ്യമായി മംഗളംദിനപത്രത്തിന്റെ ബ്യൂറോ തുടങ്ങി പത്രപ്രവര്‍ത്തകരംഗത്ത് സജീവമായ പീറ്റര്‍ ആനക്കല്ല് മറ്റുള്ളവര്‍ക്കും തികഞ്ഞ മാതൃകയാണ്.പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കഥയും,നോവലും, ചെറുകഥയും,ബാലസാഹിത്യവും ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ക്ക് ജീവന്‍ നല്‍കി. വെളിച്ചം വിതറുന്നവര്‍ (ചെറുകഥ), പപ്പടം ( ബാലസാഹിത്യം), മാളങ്ങള്‍ ഇല്ലാത്ത സര്‍പ്പങ്ങള്‍ എന്ന കഥാസമാഹാരം തുടങ്ങിയ പുസ്തകങ്ങള്‍ക്ക് അദ്ദേഹം രചയിതാവായി. ബാലസാഹിത്യത്തിന് മേരി വിജയം പുരസ്‌കാരം,ദീപനാളം വാരികയുടെ ചെറുകഥാപുരസ്‌കാരം ,ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ പുരസ്‌കാരം,മികച്ച സാംസ്‌കാരിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം, ഡി സി എം എസ്,സിറ്റിസണ്‍ ഫോറം,സേവ് സിറ്റിസണ്‍,മംഗളം കലാസാഹിത്യവേദി,എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ പീറ്റര്‍ ആനക്കല്ലിനെ തേടിയെത്തി.ഡിസി എം എസ് സംഘടനയുടെ പ്രസിഡന്റായി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു.സമചിന്ത സാഹിത്യ സംഘം സ്ഥാപിച്ചു. മാര്‍ക്കോസ് സ്റ്റഡീസ് സെന്റര്‍, പത്ര പ്രവര്‍ത്തകരുടെ സംഘടനയായ കാഞ്ഞിരപ്പള്ളി മീഡിയ സെന്റര്‍ എന്നിവയുടെ സാരഥിയായി നിരവധി കാലം പ്രവര്‍ത്തിച്ചു.വഞ്ചിമല വളയത്തില്‍ പരേതയായ അന്നമ്മയാണ് ഭാര്യ. ബെന്നി (ബിസിനസ് ),ഡെന്നി (പോലീസ് )എന്നിവര്‍ മക്കളാണ്.