Sunday, May 12, 2024
keralaLocal NewsNewspolitics

ത്രിതല പഞ്ചായത്ത് ,നിയമസഭ തെരഞ്ഞെടുപ്പ് ;എരുമേലി സിപിഎം കടുത്ത വിഭാഗീയത,പൊട്ടിത്തെറിയില്‍ വക്കില്‍.

  •  പിഎ ഇര്‍ഷാദ് പരാജയപ്പെടാന്‍ കാരണം സ്‌കൂളില്‍ പന്നിയിറച്ചി വിളമ്പിയ സംഭവമെന്ന്.

  • എരുമേലി ലോക്കല്‍ സെക്രട്ടറി മേല്‍ കമ്മറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ട് പൊട്ടിത്തെറിക്ക് വഴിയൊരുക്കും.

  •  പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ പലരും മടിക്കുന്നു 

  •  സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വേണ്ടി പല നേതാക്കളും പ്രചരണത്തിന് ഇറങ്ങിയില്ലായെന്നും ആരോപണം.

എരുമേലി:കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച എരുമേലി സിപിഎം ലോക്കല്‍ കമ്മറ്റിയിലെ വിഭാഗീയത പൊട്ടിത്തെറിയുടെ വക്കില്‍.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച പല നേതാക്കന്മാരും പരാജയപ്പെട്ടതിന് പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസവും വിഭാഗീയതയുമാണെന്ന് പാര്‍ട്ടിയിലെ ചില നേതാക്കന്മാര്‍ വിലയിരുത്തുമ്പോള്‍, പ്രസിഡന്റ് കൂടിയായ പി എ ഇര്‍ഷാദ് പരാജയപ്പെട്ടതിന് കാരണം എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കെന്റി സ്‌കൂളിലെ പന്നിയിറച്ചി വിളമ്പിയ സംഭവവുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് കാരണമെന്ന് എരുമേലി സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്കും പൊട്ടിത്തെറിക്കും വഴിയൊരുക്കുന്നത് . ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ മത്സരിച്ച സി പി എം മുക്കൂട്ടുതറ ലോക്കല്‍ കമ്മറ്റിയിലെ അംഗവുമായിരുന്ന പി എ ഇര്‍ഷാദിന്റെ പരാജയത്തിന് കാരണം പന്നിയിറച്ചി വിവാദമാണെന്നും,നേതാക്കള്‍ എല്ലാവരും പ്രചരണത്തിന് ഇറങ്ങിയെന്നുമാണ് ലോക്കല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നത് .എന്നാല്‍ പിഎ ഇര്‍ഷാദിനെ പരാജയപ്പെടുത്താന്‍ സിപിഎമ്മിലെ ഒരു വിഭാഗം വലിയ ഗൂഢാലോചന നടത്തിയെന്നും പല നേതാക്കളും രഹസ്യമായി സിപിഎം സ്ഥാനാര്‍ത്ഥി വോട്ട് ചെയ്യരുതെന്ന് നിര്‍ദേശിച്ചതായും മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നു.കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം സിപിഎമ്മിന് സിറ്റിങ് സീറ്റില്‍ അട്ടിമറി യിലൂടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുന്നത്.ലോക്കല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പറയുന്നത് പ്രകാരം പന്നിയിറച്ചി വിവാദമാണ് പരാജയത്തിന് കാരണമെങ്കില്‍ ഏറ്റവുമധികം ക്രിസ്തുമത വിശ്വാസികള്‍ താമസിക്കുന്ന മണിപ്പുഴ ബൂത്ത് സിപിഎം സ്ഥാനാര്‍ഥി 50 ഓളം വോട്ടുകളുടെ ഭൂരിപക്ഷമാണ് നല്‍കിയിരുന്നത്.എന്നാല്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ കൂടുതലായി താമസിക്കുന്ന ടൗണ്‍ ബൂത്തില്‍ വോട്ട് ഗണ്യമായി കുറഞ്ഞതായും ഇവര്‍ പറയുന്നു .ഇതിനിടെയാണ് പാര്‍ട്ടിയിലെ പലരും തങ്ങളുടെ മെമ്പര്‍ ഷിപ്പുകള്‍ പോലും പുതുക്കാന്‍ തയ്യാറാവാതെ മാറിനില്‍ക്കുന്നത്.പി എ ഇര്‍ഷാദിനെ കൂടാതെ മുക്കൂട്ടുതറ സിപിഎം ലോക്കല്‍ സെക്രട്ടറി ഗിരീഷ് കുമാറിന്റെ പരാജയവും പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയതയ്ക്ക് വഴിതെളിച്ചിരിക്കുകയാണ് . നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുപിന്നാലെ കടുത്ത നടപടിയാണ് സിപിഎമ്മിലെ പല നേതാക്കളെയും കാത്തിരിക്കുന്നത് . സി പി എമ്മിന് സ്വാധീനമുള്ള പല വാര്‍ഡുകളിലും എല്‍ഡിഎഫ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വോട്ട് കുറയുമെന്ന കണക്കുകൂട്ടലാണ് ഉള്ളത്.

അങ്ങനെ വന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് നടന്ന ഗൂഢാലോചന നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും നടന്നതായി കണക്കാക്കേണ്ടി വരും.ഘടകകക്ഷിയായ എല്‍ഡിഎഫിലേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലെയും,സിപിഎമ്മിലെ ഒരു വിഭാഗവും പി സി ജോര്‍ജ്ജിന് വോട്ട് നല്‍കിയെന്ന വസ്തുതയാണ് ഇതോടെ വ്യക്തമാകുന്നത് .പൂഞ്ഞാര്‍ നിയമസഭ മണ്ഡലത്തില്‍ കൃത്യതയാര്‍ന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പല നേതാക്കളും സ്ഥാനമാനങ്ങള്‍ ഒഴിയേണ്ട സാഹചര്യം ഉണ്ടാകുമെന്നും മറു വിഭാഗം ചൂണ്ടിക്കാണിക്കപ്പെടുന്നു.