Thursday, May 2, 2024
keralaNews

അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ

തിരുവനന്തപുരം : അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ഥനകളും നടക്കും. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓര്‍മ്മ പുതുക്കലാണ് ക്രൈസ്തവര്‍ക്ക് പെസഹ. വിശുദ്ധകുര്‍ബ്ബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്.

ഏവരും സഭയോട് ചേര്‍ന്ന് നിന്ന് ഐക്യത്തോടെ നീങ്ങണം കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി           

 

കൊച്ചി: നമ്മുടെ ജീവിതം നമുക്ക് വേണ്ടി മാത്രമുള്ളതല്ലെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ഏവരും സഭയോട് ചേര്‍ന്ന് നിന്ന് ഐക്യത്തോടെ നീങ്ങണം. ഐക്യവും സ്‌നേഹവുമുള്ള സഭാ സമൂഹവും കുടുംബവുമായി നല്ല മാതൃകയാകണം. ഒരേ മനസ്സോടെ നിങ്ങാന്‍ ഏവര്‍ക്കും കഴിയണമെന്നും ആലഞ്ചേരിയുടെ പെസഹാ ദിനാ സന്ദേശം. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. കുരിശുമരണത്തിന് മുന്നോടിയായി യേശുക്രിസ്തു ശിഷ്യന്‍മാരുടെ കാല്‍കഴുകിയതിന്റെ ഓര്‍മ്മ പുതുക്കല്‍. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കോതമംഗലത്ത് യക്കോബായ സഭ അദ്ധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മ്മികത്വത്തില്‍ രാത്രിയില്‍ പെസഹ ശുശ്രൂഷ നടന്നു. അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ഥനകളും നടക്കും. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓര്‍മ്മ പുതുക്കലാണ് ക്രൈസ്തവര്‍ക്ക് പെസഹ. വിശുദ്ധകുര്‍ബ്ബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്.