Friday, May 17, 2024
keralaNewsUncategorized

ശബരിമല ഉത്രം ഉത്സവത്തിന് കൊടിയിറങ്ങി

പത്തനംതിട്ട: ഉത്രം ഉത്സവത്തിന് കൊടിയിറങ്ങി. ബുധനാഴ്ച രാവിലെ 11.30-ന് ആയിരുന്നു പമ്പാ നദിയിലെ സ്നാനഘട്ടത്തില്‍ ആറാട്ട്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെ സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് ഘോഷയാത്ര ആരംഭിച്ചു. ആറാട്ടിന് ശേഷം അയ്യപ്പവിഗ്രഹം പമ്പ ഗണപതി ക്ഷേത്രത്തില്‍ പ്രത്യേകം തയ്യറാക്കിയ മണ്ഡപത്തിലിരുത്തി പറ സമര്‍പ്പണം നടന്നു. നാലരയോടെ ഘോഷയാത്ര സന്നിധാനത്തേയ്ക്ക് തിരിച്ചു. രാത്രി എട്ടോടെ ഉത്സവത്തിന് സമാപണം കുറിച്ച കൊടിയിറങ്ങി. രാത്രി ഹരിവരാസനം പാടി നട അടച്ചു. വിഷുക്കണി ദര്‍ശനത്തിന് 14-ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. 15-ന് രാവിലെ അഞ്ചിന് വിഷുക്കണി ദര്‍ശനം.