Friday, May 17, 2024
keralaNews

ശബരിമല തീര്‍ത്ഥാടനം :ഇതുവരെ ലേലത്തില്‍ പോയത് 26 കടകള്‍ മാത്രം

പത്തനംതിട്ട:കൊറോണ മാര്‍ഗനിര്‍ദ്ദേശത്തിന്റെ പേരില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സാഹചര്യത്തില്‍ ഇതുവരെ 26 കടകള്‍ മാത്രമാണ് ലേലത്തില്‍ പോയത്. ഇന്നലെ നടന്ന ലേലവും പരാജയപ്പെട്ടു.തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് ശബരിമലയിലെ കടകള്‍ ലേലത്തില്‍ പിടിക്കാന്‍ വ്യാപാരികള്‍ മടിക്കുന്നത്.അടിസ്ഥാന വിലയില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടും വ്യാപാരികള്‍ ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് ദേവസ്വം ബോര്‍ഡ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 216 കടകളുടെ ലേലം നടക്കേണ്ടിടത് ഇതുവരെ പോയത് 26 കടകള്‍ മാത്രം.

പമ്പയില്‍ കരിക്ക് വില്‍ക്കുന്ന സ്റ്റാള്‍ 45 ലക്ഷം രൂപയ്ക്ക് പോയതൊഴിച്ചാല്‍ മറ്റെല്ലാ കടകളും ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചതിലും 35 ശതമാനത്തില്‍ കുറഞ്ഞ തുകയ്ക്കാണ് ലേലം കൊണ്ടത്.വരും ദിവസങ്ങളിലും ലേലം തുടരും. ലേലം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിച്ചു ബദല്‍ സംവിധാനം ഒരുക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. എന്നാല്‍ ആ നടപടിയും ബോര്‍ഡിന്റെ നഷ്ടം നികത്താന്‍ പര്യാപ്തമാവില്ല.