Tuesday, May 7, 2024
keralaNewspolitics

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫും മത്സരിക്കും; പി.സി.വിഷ്ണുനാഥാണ് സ്ഥാനാര്‍ഥി.

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രോടെം സ്പീക്കര്‍ പി.ടി.എ.റഹീം മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിന്‍സെന്റ് (കോവളം) എന്നിവര്‍ ക്വാറന്റീനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫും മത്സരിക്കും. പി.സി.വിഷ്ണുനാഥാണ് സ്ഥാനാര്‍ഥി.140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരില്‍ 17 പേരാണ് ആദ്യവട്ടം സഭയിലെത്തുന്നത്.