Sunday, May 5, 2024
keralaNewspolitics

പി സി ജോര്‍ജിനെതിരെയുള്ള പീഡന പരാതിയില്‍ തെളിവുണ്ടെന്ന് പരാതിക്കാരി

തിരുവനന്തപുരം: ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെയുള്ള പീഡന പരാതിയില്‍ തെളിവുണ്ടെന്ന് പരാതിക്കാരി.                                                             

വ്യക്തമായ തെളിവുകള്‍ ഉള്ളതിനാലാണ് പരാതി നല്‍കിയത്. പി സി ജോര്‍ജിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല.

പി സി ജോര്‍ജ് തന്റെ ശത്രുവായിരുന്നില്ലെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

ഫെബ്രുവരി 10ന് തൈക്കാട് വച്ചാണ് പി.സി.ജോര്‍ജില്‍ നിന്ന് ദുരനുഭവം ഉണ്ടാകുന്നത്. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു.

പരാതി നല്‍കുന്നതിന് മാനസികമായി തയ്യാറെടുപ്പ് ആവശ്യമായിരുന്നു. അതിനാല്‍ ആണ് ഇന്ന് പരാതി നല്‍കിയത്.

പി.സി ജോര്‍ജ്ജ് ചോദ്യംചെയ്യലിനായി എത്തിയത് അറിഞ്ഞിരുന്നില്ല. ഒരു മാസം മുമ്പ് തന്നെ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘത്തിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിരുന്നു.                                                                                               

അതിന് ശേഷം 164 നല്‍കി. ഇതിന് ശേഷമാണ് അഭിഭാഷകന്റെ നിര്‍ദേശപ്രകാരം സംഭവം നടന്ന സ്ഥലം എന്ന നിലയില്‍ മ്യുസിയം പൊലീസില്‍ പരാതി നല്‍കിയത്.

മേയ് മാസത്തില്‍ വീട്ടില്‍ പോയി കണ്ടത് സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചനയില്‍ എന്തിന് തന്നെ വലിച്ചിഴയ്ക്കുന്നു എന്ന് അറിയാനാണ്.

ഇന്ന് തന്നെ പരാതി നല്‍കിയത് പോലീസ് നിര്‍ദേശിച്ചിട്ട് അല്ല. തന്റെ നടപടിക്ക്പിന്നില്‍ ആരുടെയും പ്രേരണയില്ല എന്നും പരാതിക്കാരി പറഞ്ഞു.