Monday, April 29, 2024
keralaNewspolitics

‘കാപ്പ’ വേഗത്തിലാക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം.. ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഗുണ്ടാ നിയമവുമായി ബന്ധപ്പെട്ട നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

പൊലീസ് നല്‍കുന്ന അപേക്ഷകളില്‍ മൂന്നാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണം.അനാവശ്യമായി കാപ്പ ചുമത്തരുതെന്നും ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാന്‍ കളക്ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം. ഡി ജി പി അനില്‍ കാന്ത്, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.