Sunday, April 28, 2024
keralaNewspolitics

പിണറായി ഭരണം അവസാനിപ്പിക്കാന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിധിയെഴുതണം : പി സി ജോര്‍ജ്

കോട്ടയം: പിണറായിയുടെ ദുര്‍ഭരണത്തിന് അറുതി വരുത്താന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരള ജനത വിധിയെഴുതണമെന്ന് കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിനും അഖണ്ഡതയ്ക്കും ഉതകുന്നതായിരിക്കണം ലോക്‌സഭ തിരഞ്ഞെടുപ്പ് ജനവിധി.ജീവിച്ചിരിക്കുന്ന ഹിറ്റ്‌ലറായി പിണറായി വിജയന്‍ മാറി. ഒറ്റയടിക്ക് ജനങ്ങളെ കൊന്നൊടുക്കിയ ഏകാധിപതിയായിരുന്നു ഹിറ്റ്‌ലറെങ്കില്‍ ഇഞ്ചിഞ്ചായി ജനങ്ങളെ കൊന്നൊടുക്കുന്ന ഹിറ്റ്‌ലറുടെ പുനര്‍ജന്മമായി പിണറായി വിജയന്‍ മാറിയതായും പാര്‍ട്ടി ചെയര്‍മാന്‍ പി സി ജോര്‍ജ് പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നതിനും മുന്നണി സംബന്ധമായ ചര്‍ച്ചകള്‍ക്കുമായി അഞ്ചംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി. ലോക്‌സഭ തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി 20 ലോക്‌സഭാ മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതിന് സുരേഷ് പലപ്പൂര്‍,മേഴ്‌സി ചന്ദ്രന്‍,ബെന്‍സി വര്‍ഗ്ഗീസ്, ഇ.ഒ.ജോണ്‍, സജി എസ് തെക്കേല്‍,ബാബു എബ്രഹാം, ജോണ്‍സണ്‍ കൊച്ചുപറമ്പില്‍,അഡ്വ.സുബീഷ് ശങ്കര്‍, ഷാജി പാലാത്ത്, സി.ടി.ബാലകൃഷ്ണന്‍ ചേളാരി, ജോയ് വളവില്‍, പിഎംവത്സരാജ്, ബേബി കൊല്ലകൊമ്പില്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഇ.കെ.ഹസ്സന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി ചെയര്‍മാന്‍ പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.അഡ്വ.ജോര്‍ജ് ജോസഫ്, പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്,സെബി പറമുണ്ട ,ഉമ്മച്ചന്‍ കൂറ്റനാല്‍,അഡ്വ. ഷൈജോ ഹസ്സന്‍, കെ എഫ് കുര്യന്‍,അഡ്വ. ഷോണ്‍ ജോര്‍ജ്,പ്രൊഫ.ജോസഫ് ടി ജോസ്, എന്നിവര്‍ പ്രസംഗിച്ചു..