Monday, April 29, 2024
indiakeralaNews

വിമാനാപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് പോയ മൂന്ന് നേപ്പാള്‍ സ്വദേശികള്‍.

നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് പോയ മൂന്ന് നേപ്പാള്‍ സ്വദേശികളും. രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി എന്നിരാണ് മരിച്ചത്. നേപ്പാളില്‍ സുവിശേഷകനായിരുന്ന ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങിന് എത്തിയതായിരുന്നു ഇവരടക്കമുള്ള അഞ്ചംഗ സംഘം. മടക്കയാത്രയില്‍ രണ്ടു പേര്‍ കഠ്മണ്ഠുവില്‍ ഇറങ്ങി. ബാക്കിയുള്ള മൂന്നുപേരും പൊഖറയിലേക്ക് പോകവേയായിരുന്നു അപകടം.

നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്ന് 68 മരണം. കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട യതി എയര്‍വെയ്‌സ് വിമാനം പൊഖറ വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നത്. 5 ഇന്ത്യക്കാരടക്കം 72 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. നാലുപേരെ കൂടി കണ്ടെത്താനുണ്ട്. അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു.