Thursday, April 25, 2024
keralaNews

ചലച്ചിത്ര താരം സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം

തൃശൂര്‍ :ചലച്ചിത്ര താരം സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ച് രണ്ടു ബൈക്കുകളില്‍ വന്ന നാലു പേര്‍ കാര്‍ ആക്രമിക്കുകയായിരുന്നു.സുനില്‍ സുഖദ, സുഹൃത്തുക്കളായ  ബിന്ദു തങ്കം കല്യാണി എന്നിവരുള്‍പ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മര്‍ദ്ദനമേറ്റതായി നടന്‍ സുനില്‍ സുഖദ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് സുനില്‍ കുഴിക്കാട്ടുശേരിലെത്തിയത്. യാത്രയ്ക്കിടെ, വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് ഒതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ രണ്ടു ബൈക്കുകളിലായെത്തിയ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.