Sunday, May 5, 2024
keralaNews

കുടുംബങ്ങള്‍ തമ്മിലെ തര്‍ക്കം; വീട്ടമ്മയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍

പത്തനംതിട്ട അയല്‍വാസിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പത്തനംതിട്ട കൊടുമണ്‍ എരിത്വാക്കുന്ന് സ്വദേശി ഷിബുവാണ് അറസ്റ്റിലായത്. അയല്‍വാസിയായ ലതയെയാണ് ഇയാള്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ലതയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയല്‍വാസികളായ കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഷിബു ലതയെ ആക്രമിച്ചതെന്നു പൊലീസ് വിശദമാക്കി.