Saturday, May 18, 2024
keralaNewspolitics

ഹൈന്ദവ ആചാരങ്ങളെ അപമാനിക്കാന്‍ ഇടതുപക്ഷം മുന്നില്‍: പിസി ജോര്‍ജ്ജ്

പൂഞ്ഞാര്‍: ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പു പറഞ്ഞാല്‍ മാത്രം പോരാ, സ്പീക്കര്‍ സ്ഥാനവും രാജി വെയ്ക്കണമെന്ന് പിസി ജോര്‍ജ്ജ്. സ്പീക്കര്‍ സ്ഥാനത്തിന് ഒരു മഹത്വം ഉണ്ട്, ഇനി ആ പദവിയില്‍ ഇരിക്കുവാന്‍ ഷംസീര്‍ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.                                                                           ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിസി ജോര്‍ജ്ജ് തന്റെ അഭിപ്രായം പങ്കുവെച്ചത്.ഹൈന്ദവ ആചാരങ്ങളെ അപമാനിക്കാന്‍ എല്ലാകാലത്തും മുന്നിലുണ്ടായിരുന്നത് ഇടതുപക്ഷമാണ്. സീത ദേവിയെ നഗ്‌നയായി വരച്ച എം എഫ് ഹുസൈന് അവാര്‍ഡ് കൊടുത്തതും, ക്ഷേത്രത്തില്‍ പോവുന്ന സ്ത്രീകളെ നോവലില്‍ അപമാനിച്ച ഒരുത്തനു അവാര്‍ഡ് കൊടുത്തതും എല്ലാം ഇടതു സര്‍ക്കാര്‍ തന്നെയാണെന്നും പിസി ജോര്‍ജ്ജ് കുറിച്ചു. ഇതേ ശാസ്ത്രവും സിദ്ധാന്തവും ഉപയോഗിച്ച് ഇതര മത വിശ്വാസങ്ങളെ അധിക്ഷേപിക്കാന്‍ ഏതെങ്കിലും ഒരു നേതാവ് ധൈര്യം കാണിക്കാത്തതെന്തെന്നും പിസി ജോര്‍ജ്ജ് ചോദിക്കുന്നുണ്ട്. ‘ഹിന്ദുദേവതയെ നഗ്‌നയായി വരച്ച എം എഫ് ഹുസൈന് അവാര്‍ഡ് കൊടുത്തതു ഇടതു സര്‍ക്കാര്‍. ക്ഷേത്രത്തില്‍ പോവുന്ന സ്ത്രീകളെ നോവലില്‍ അപമാനിച്ച ഒരുത്തനു അവാര്‍ഡ് കൊടുത്തതും ഇടതു സര്‍ക്കാര്‍. ശബരിമലയില്‍ ആചാരലംഘനം നടത്തിയതും ഇടതു സര്‍ക്കാര്‍. ക്രൈസ്തവ സന്യസ്തരെ അപമാനിക്കുന്ന നാടകം നടത്താന്‍ കാവല്‍ നിന്നതു ഇടതു സംഘടനകള്‍.                                                                                        ഇപ്പോളിതാ നിയമസഭാ സ്പീക്കര്‍ തന്നെ ഹൈന്ദവ ആചാരങ്ങളെ അപമാനിച്ചിരിക്കുന്നു.ഹൈന്ദവ ആചാരങ്ങളെ അപമാനിക്കാന്‍ എല്ലാകാലത്തും ഇടതു പക്ഷം മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഇതേ ശാസ്ത്രവും സിദ്ധാന്തവും ഉപയോഗിച്ച് ഇതര മത വിശ്വാസങ്ങളെ അധിക്ഷേപിക്കാന്‍ ഏതെങ്കിലും ഒരു നേതാവ് ധൈര്യം കാണിക്കുവോ… അഥവാ ആ ധൈര്യം കാണിച്ചാല്‍ ഒരുപക്ഷെ വികലാംഗന്‍ ആയേക്കാം എന്ന് നല്ല ബോധ്യം ഉണ്ട്. എന്നാല്‍ ഹൈന്ദവരുടെയും ക്രൈസ്തവരുടെയും കാര്യങ്ങളില്‍ ആര്‍ക്കും കുതിരകയറാം എന്ന സ്ഥിതിവിശേഷമാണ് പിണറായിയുടെ കേരളത്തില്‍ ഉള്ളത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ . ആരെയും ഭയക്കാതെ ധീരമായി നിലപാട് പറഞ്ഞ പ്രിയങ്കരനായ മണി ചേട്ടന് അഭിവാദ്യങ്ങള്‍. ഷംസീര്‍ മാപ്പു പറഞ്ഞാല്‍ മാത്രം പോരാ, സ്പീക്കര്‍ സ്ഥാനം രാജി വയ്ക്കണം . സ്പീക്കര്‍ സ്ഥാനത്തിന് ഒരു മഹത്വം ഉണ്ട്, ഇനി ആ പദവിയില്‍ ഇരിക്കുവാന്‍ ഷംസീര്‍ യോഗ്യനല്ല. പിസി ജോര്‍ജ്ജ് കുറിച്ചു.