Sunday, May 5, 2024
keralaNewsUncategorized

പറമ്പിക്കുളം ഡാമിന്റെ ഷട്ടറിന് തകരാര്‍; ചാലക്കുടി പുഴയിലേക്ക് വെള്ളമൊഴുകുന്നു

ചാലക്കുടി: പറമ്പിക്കുളം ഡാമിലെ മൂന്നു ഷട്ടറുകളില്‍ ഒന്നിനു തകരാര്‍ സംഭവിച്ചതോടെ ചാലക്കുടി പുഴയിലേക്ക് അതിശക്തമായ വെള്ളമൊഴുക്ക്. സെക്കന്‍ഡില്‍ 20,000 ഘനയടി വെള്ളമാണ് പെരിങ്ങല്‍കുത്ത് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. പെരിങ്ങല്‍കുത്ത് ഡാമിലെ ആറു ഷട്ടറുകളും തുറന്നതോടെ ചാലക്കുടി പുഴയിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവ് കൂടി. ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരാനിടയുള്ളതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ ഹരിത വി.കുമാര്‍ അറിയിച്ചു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.