Sunday, May 5, 2024
keralaNews

  വീട്ടിലെ പൂജാമുറി മാറ്റാൻ കുടുംബം സഹായം തേടുന്നു ;എരുമേലിയിൽ 72 വയസുള്ള വയോധിക ദുരിതത്തിൽ.

ഭർത്താവ് തുടങ്ങിവച്ച വീട്ടിലെ  പൂജകളും മറ്റും തുടർന്ന് പോകാൻ കഴിയാത്തതിനെ തുടർന്ന് കോളനി മേഖലയായ കനകപ്പലം ശ്രീനിപുരത്ത് 72 വയസുള്ള വയോധിക ദുരിതത്തിൽ .എരുമേലി ഗ്രാമ പഞ്ചായത്തിലെ  ശ്രീനിപുരം  ചാപ്രയിൽ പങ്കജാക്ഷി (72 ) ആണ്  ശരീരം ഭാഗീകമായി തളർന്നും – സംസാരശേഷി നഷ്ടപ്പെട്ടും കടുത്ത

ശാരീരിക –  മാനസിക ദുരിതത്തിലായിരിക്കുന്നത് .

പങ്കജാക്ഷി .
ഒൻപത് വർഷം മുമ്പ്  മരിച്ച ഭാസ്ക്കരനാണ്  വീടിനുള്ളിൽ  പൂജാമുറി നിർമ്മിച്ച്  ശിവലിംഗ പ്രതിഷ്ഠ നടത്തി  വർഷങ്ങളായി പൂജ നടത്തിയത് .ഭാസ്ക്കരന്റ  മകളുടെ ഭർത്താവ്  രാജു പൂജാമുറി നവീകരിക്കുകയും ചെയ്തതോടെ വീട്ടിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുകയും,ഇവിടെ നിന്നും മാറി താമസിക്കേണ്ടി വന്നതായും മകൾ ബിന്ദു പറഞ്ഞു .

അന്തരിച്ച ഭാസ്‌ക്കരന്‍
ഇതോടെ പങ്കജാക്ഷിയുടെ സംരക്ഷണവും -ജീവിതവുമാണ്  ദുരിതത്തിയത് . ഭാസ്ക്കരൻ മരിച്ചതിന് ശേഷവും  പങ്കജാക്ഷി പൂജയും മറ്റും
ചെയ്തുവെങ്കിലും  വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും മകളുടെ ഭർത്താവായ രാജു കുടുംബത്തെ ഉപേക്ഷിച്ച്  പോകുകയും ചെയ്തു.
പങ്കജാക്ഷിയുടെ വീട് .
കോളനിക്കുള്ളിൽ മൂന്ന്  സെന്റിലെ ശോചനീയാവസ്ഥയിലുള്ള വീട്ടിൽ ഒറ്റക്കായ പങ്കജാക്ഷിക്ക്  മകൾ ഭക്ഷണം മറ്റും നൽകുന്നതു മാത്രമാണ് ഇപ്പോഴത്തെ ഏക ആശ്രയം.വീട്ടിൽ  പൂജാമുറിക്ക് സമീപം സർപ്പങ്ങളും,രാത്രികാലങ്ങളിൽ ദു:സ്വപ്നങ്ങൾ കാണുന്നതുമെല്ലാം പതിവാണെന്നും അമ്മയെ രക്ഷിക്കാൻ തനിക്ക് കഴിയുന്നില്ലെന്നും കൂലിപ്പണി ചെയ്ത് ജീവിക്കുന്ന മകൾ ബിന്ദു പറഞ്ഞു .
കായംകുളം സ്വദേശിയായ ഭാസ്ക്കരൻ ക്ഷേത്രങ്ങളേയും  കാവുകളേയും ആരാധിച്ചിരുന്നതായും – എരുമേലി സ്വദേശിനിയെ വിവാഹം കഴിച്ചതിന്  ശേഷവും  കനകപ്പലത്തെ വീട്ടിൽ  പൂജാ മുറി നിർമ്മിച്ച് ശിവാരാധന നടത്തുകയായിരുന്നുവെന്നും മകൾ പറഞ്ഞു .
സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഇവർക്ക്  പൂജാമുറിയിലെ
ശിവലിംഗം മാറ്റാൻ കഴിയാത്തതു കൊണ്ടാണ് മറ്റുള്ളവരുടെ സഹായം തേടുന്നതെന്നും ബിന്ദു   പറഞ്ഞു . പങ്കജാക്ഷിയുടെ ശരീരം ഭാഗീകമായി തളർന്നതോടെ  കോട്ടയം മെഡിക്കൽ  കോളേജ് ആശുപത്രിയിലടക്കം ചികിൽസ തേടിയെങ്കിലും മാറ്റമില്ലെന്നും അവർ പറഞ്ഞു. പൂജാമുറിയും മറ്റുമായതിനാൽ അയൽവാസികൾക്ക് സഹായിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത് .
വീട്ടിൽ താമസിയ്ക്കണമെങ്കിൽ പൂജാമുറി മാറ്റണമെന്നും സംസാരശേഷി കൂടി  നഷ്ടപ്പെട്ട അമ്മയെ രക്ഷിക്കാൻ സഹായിക്കണമെന്നും ബിന്ദു ആവശ്യപ്പെടുന്നു .