Sunday, May 12, 2024
keralaNewsObituary

നിയമവിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

കൊച്ചി: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം അതിദാരുണമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. സംഭവത്തില്‍ ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു സതീദേവിയുടെ പ്രതികരണം. നിയമവിദ്യാര്‍ത്ഥിനിയായ ഇടയപ്പുറം സ്വദേശിനി മൊഫിയ പര്‍വീന്‍ ആണ് ആത്മഹത്യചെയ്തത്.                                                                                                 
ഭര്‍തൃവീട്ടുകാരുടെ പീഡനത്തെക്കുറിച്ച് വനിതാ കമ്മീഷനിലും പരാതി ലഭിച്ചിരുന്നു. റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയുടെ കോപ്പി സഹിതമാണ് മൊഫിയ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. ഇതില്‍ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് കൈകാര്യം ചെയ്യുന്ന പ്രശ്നം എന്ന നിലയ്ക്കാണ് മൊഫിയയുടെ പരാതിയെ വനിതാ കമ്മീഷന്‍ സമീപിച്ചതെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ വ്യക്തമാക്കി.                                                                         
പോലീസ് സ്റ്റേഷനിലും ഭര്‍തൃവീട്ടിലും എന്താണ് സംഭവിച്ചതെന്ന് അറിയണം. പോലീസിന്റെ ഭാഗത്തു നിന്നും നീതിരഹിതമായ സമീപനമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.