Sunday, May 5, 2024
keralaNewspolitics

പാലക്കാട് മെട്രോമാന്‍ ജയിച്ചു കയറുമോ….?

പാലക്കാട്: മേയ് 2നു വരുന്ന തിരഞ്ഞെടുപ്പു ഫലം ബിജെപി കേരള നേതൃത്വത്തിന് ഏറ്റവും നിര്‍ണായകമാകും. 10 ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. അതില്‍, നേമം, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നിവ ഉറപ്പായും ഉണ്ട്. ഇവിടങ്ങളില്‍ ബിജെപിക്ക് സ്വന്തമായി വോട്ട്. എന്നാല്‍ സ്വന്തമായി വോട്ടില്ലാത്ത ഒരിടം കൂടെ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്, പാലക്കാട്.

സ്വന്തമായി വോട്ടില്ലാതെ പാലക്കാട് എങ്ങനെ ജയിക്കുമെന്നത് ഒരു ചോദ്യമാണ്. എന്നാല്‍ ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ ശ്രീധരന്‍ ആണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ ഇക്കാര്യത്തിലെ സംശയം പലര്‍ക്കും മാറിക്കിട്ടിയിട്ടുണ്ടാകും. മെട്രോമാന്റെ പ്രഭാവം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കേരളം കണ്ടതാണ്. ഈ സ്വീകാര്യത ഇടതു വലതു മുന്നണികളെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുമുണ്ട്.

ബിജെപിയുടേതല്ലാത്ത വോട്ടുകളും മെട്രോമാന് ലഭിക്കും. മെട്രോമാന്റെ വിജയരഹസ്യം, അദ്ദേഹത്തിന്റെ പ്രഭാവത്തെ കൂടാതെ രണ്ട് കാരണങ്ങള്‍ കൂടെയുണ്ടാകും. ശ്രീധരന്റെ എതിര്‍സ്ഥാനാര്‍ഥി ഷാഫി പറമ്ബിലാണ്, ഷാജി സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാണ്. ഷാഫി നിയമസഭയില്‍ എത്തരുതെന്ന് സി പി എം കരുതിയിരുന്നു. ശ്രീധരനെ തോല്‍പ്പിക്കാനായി ഷാഫിയെ എന്തായാലും സി പി എം ജയിപ്പിക്കില്ല. ശ്രീധരന് മണ്ഡലത്തിലുണ്ടായ അനുകൂല വികാരവും നരേന്ദ്രമോദിയുടെ പ്രചാരണവും വിജയപ്രതീക്ഷ തന്നെയാണ് ബിജെപി കാത്തുവെച്ചിരിക്കുന്നതെന്നാണ് പാര്‍ട്ടി കരുതുന്നത്.