Tuesday, May 14, 2024
indiaNewspoliticsworld

ഇന്ത്യ-ഇന്തോനേഷ്യ സാംസ്‌കാരിക പാരമ്പര്യം ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി

ബാലി: ഇന്ത്യ-ഇന്തോനേഷ്യ സാംസ്‌കാരിക ബന്ധം ഓര്‍മ്മപ്പെടുത്തി ഇന്തോനേഷ്യയില്‍ ആരംഭിച്ച ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ഇന്നലെ രാത്രി വൈകി എത്തിയിട്ടും വിമാനത്താവളത്തില്‍ നൂറുകണക്കിന് ഇന്ത്യന്‍ കുടുംബങ്ങള്‍ സ്വീകരിക്കാന്‍ എത്തിയതിന് നരേന്ദ്രമോദി നന്ദി അറിയിച്ചു. ഇന്തോനേഷ്യയുടെ മുന്നേറ്റത്തില്‍ ഇന്ത്യന്‍ വംശജര്‍ വഹിക്കുന്ന പങ്കിനെ നരേന്ദ്രമോദി പ്രത്യേകം അഭിനന്ദിച്ചു. ഇന്നിതാ ഇന്ത്യയുടെ പ്രതിനിധിയായി ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു. ഇന്തോനേഷ്യയുടെ സാംസ്‌കാരിക ഗീതങ്ങള്‍ ഭാരതീയരായ നാം പാടുന്നു. സാംസ്‌കാരിക നൃത്തങ്ങളിലും പങ്കാളിയാകുന്നു. ഇതേ അവസരത്തില്‍ ഇന്ത്യയില്‍ ഒഡീഷിലെ കട്ടക്കില്‍ ബാലി ജാത്ര എന്ന പേരില്‍ ബാലി യാത്രാ മഹോത്സവ പരിപാടി നടന്നുകൊണ്ടിരിക്കുകയാണ്. എത്ര മനോഹരമായിട്ടാണ് സാംസ്‌കാരിക പാരമ്പര്യം ഇരുരാജ്യങ്ങളേയും ഏകോപിപ്പിക്കുന്നതെന്നും നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു. ഇന്ന് ബാലിയില്‍ എംബസി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ ആയിരത്തിലേറെ ഇന്ത്യന്‍ പ്രവാസി കുടുംബങ്ങളാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാനായി എത്തിയത്. ഇന്ത്യയും – ഇന്തോനേഷ്യയും തമ്മിലുള്ള ശക്തമായ സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിയ്ക്കുന്നതില്‍ ഭാരതീയര്‍ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി അഭിനനന്ദിച്ചു.