Wednesday, April 24, 2024
indiaNewsworld

തുര്‍ക്കി ഭൂകമ്പം: 10 ഇന്ത്യാക്കാര്‍ കുടുങ്ങി

ദില്ലി: തുര്‍ക്കിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഒരു ഇന്ത്യാക്കാരനെ കാണാതായിട്ടുണ്ടെന്നും, പത്ത് ഇന്ത്യാക്കാര്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായും
കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കി സന്ദര്‍ശിച്ച ബാംഗ്ലൂര്‍ സ്വദേശിയെയാണ് കാണാതായത്. തുര്‍ക്കിയിലേക്കുള്ള ഇന്ത്യയുടെ സഹായം തുടരുന്നുണ്ട്. ഓപറേഷന്‍ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് എന്‍ഡിആര്‍എഫ് സംഘം തുര്‍ക്കിയിലെത്തി. ഏഴ് വാഹനങ്ങള്‍, 5 സ്ത്രീകള്‍ അടക്കം 101 രക്ഷാപ്രവര്‍ത്തകരും നാല് പൊലീസ് നായകളും തുര്‍ക്കിയിലെത്തി. തുര്‍ക്കിയിലെ അദാനയില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്.