Monday, April 29, 2024
indiaNewsObituaryworld

പാകിസ്ഥാനില്‍ ഒരു കുടുംബത്തിലെ 5 പേരെ മതമൗകിലവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

പാകിസ്ഥാനില്‍ ദുരൂഹ സാഹചര്യത്തില്‍ ഹിന്ദു കുടുംബത്തിലെ അഞ്ച് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊന്ന നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. റഹീംയാര്‍ ഖാന്‍ പ്രദേശത്തെ അബുദാബി കോളനിയില്‍ കഴിഞ്ഞ ദിവസമായിരുന്ന സംഭവം നടന്നത്. കുടുംബനാഥന്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട കുടുംബനാഥന്‍ ഹിന്ദുവായിരുന്നെന്നും പട്ടണത്തില്‍ ഒരു തയ്യല്‍കട നടത്തുകയായിരുന്നുവെന്നും പൊതുപ്രവര്‍ത്തകനായ ബീര്‍ബല്‍ ദാസ് പറഞ്ഞു.

മരിച്ചവരുടെ മൃതദേഹത്തിനടുത്ത് നിന്നും കത്തി കോടാലി എന്നീ അയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
മറ്റ് പ്രശ്നങ്ങളില്‍ ഒന്നും തന്നെ ഇടപെടാതിരുന്ന കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ മതമൗകിലവാദികളാണെന്നും റിപ്പോര്‍ട്ടുണ്ട്.