Monday, April 29, 2024
indiakeralaNews

മേയ്, ജൂണ്‍ മാസങ്ങളില്‍ സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒരാള്‍ക്ക് അഞ്ചു കിലോ വീതം മേയ്, ജൂണ്‍ മാസങ്ങളില്‍ വിതരണം ചെയ്യാനാണ് കേന്ദ്ര മന്ത്രിസഭാ തീരുമാനം.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനക്ക് കീഴില്‍ ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിന്റെ കീഴില്‍ വരുന്ന (എന്‍.എഫ്.എസ്.എ) ഗുണഭോക്താക്കള്‍ക്കാണ് അധിക ഭക്ഷ്യധാന്യം നല്‍കുന്നത്. ഇതുവഴി 79.88 കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അരിക്ക് മെട്രിക് ടണിന് 36789.2 രൂപയും ഗോതമ്ബിന് മെട്രിക് ടണിന് 25731.4 രൂപയും ചെലവ് വരുന്ന പദ്ധതിക്ക് 25332.92 കോടി രൂപയുടെ സബ്‌സിഡിയാണ് അനുദിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ മൊത്തം വിഹിതം ഏകദേശം 80 ലക്ഷം ടണ്‍ ആയിരിക്കും.സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനോടകം തന്നെ ഈ പദ്ധതിയില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. 5.88 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.