Sunday, May 5, 2024
keralaLocal NewsNews

എരുമേലി ടൗൺ തെരുവ് നായ്ക്കളുടെ  താവളമാകുന്നു

എരുമേലി: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും ജനങ്ങൾ നെട്ടോട്ടമോടുമ്പോഴാണ് എരുമേലി ടൗൺ തെരുവ് നായ്ക്കളുടെ  താവളമാകുന്നത്.
എരുമേലി ടൗണിൽ റ്റി ബി റോഡ് ജംഗഷൻ, കെ എസ് ആർ റ്റി സി ജംഗഷൻ, കനകപ്പലം -കരിമ്പിൻ റോഡ് ഭാഗം അടക്കം ജനവാസ മേഖലയിലും,ആളൊഴിഞ്ഞ മേഖലയിലുമാണ് തെരുവ് നായ്ക്കൾ വിഹാര കേന്ദ്രങ്ങളാക്കിയിരിക്കുന്നത്.
നൂറു കണക്കിന് വാഹനങ്ങളും,കാൽ നടയാത്രക്കാരും,സ്കൂൾ കുട്ടികളും സഞ്ചരിക്കുന്ന എരുമേലി ടൗണിലെ റ്റി ബി  റോഡ് ജംഗഷനിലാണ്  തെരുവ് നായ്ക്കൾ തമ്പടിച്ചിരിക്കുന്നത്.ബി എസ് എൻ എൽ ഓഫീസായി മുമ്പ് പ്രവർത്തിച്ചിരിരുന്ന കെട്ടിടത്തിലാണ് നായ്ക്കളുടെ വാസം.സാധനങ്ങളുമായി പോകുന്നവരുടെ പിന്നാലെ പോകുന്നതും പതിവാണ്.ഇത് കാരണം ഇത് വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു.ഹോട്ടലുകളിലേയും – മറ്റ് വേസ്റ്റുകളും പരസ്യമായി തള്ളുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തെരുവ് നായ്ക്കളുടെ ഇപ്പോഴത്തെ വാസമെന്നും നാട്ടുകാർ പറയുന്നു.തെരുവ് നായ്ക്കളെ  പിടികൂടി സുരക്ഷിത താവളത്തിലേക്ക് മാറ്റണമെന്നും  നാട്ടുകാർ ആവശ്യപ്പെട്ടു.