Friday, May 17, 2024
indiakeralaNewsSports

കാര്യവട്ടം; ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 ഇന്ന്

തിരുവനന്തപുരം: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ട്വന്റി 20 മത്സരം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7 മണിക്ക് നടക്കും. രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് , ദിനേഷ് കാര്‍ത്തിക് , രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, അര്‍ഷ്ദീപ് സിംഗ്, ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ തുടങ്ങിയവരാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അംഗങ്ങളായിരിക്കുന്നത് ടെംബ ബാവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് , റീസ ഹെന്‍ഡ്രിക്സ്, ഹെന്റിച്ച് ക്ലാസന്‍ ,കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്ട്ജെ, വെയ്ന്‍ പാര്‍നെല്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റോസ്സോ , തബാരിസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്സ് , ജോര്‍ണ്‍ ഫോര്‍ച്യൂണ്‍, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡില്‍ ഫെഹ്ലുക്വായോ എന്നിവരാണ്. മത്സരത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 1650 ഓളം ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. സോണുകളെ 109 സെക്ടറുകളായി തിരിച്ച് 19 ഡി.വൈ.എസ്.പിമാരുടേയും 28 സി.ഐമാരുടേയും 182 എസ്.ഐ മാരുടെയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തും പരിസരങ്ങളിലുമായി 1650 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. വൈകീട്ട് 4 .30 മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാം . ഒപ്പം ഇവര്‍ പാസ്സിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കരുതേണ്ടതാണ്. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങള്‍, കുട, കറുത്ത കൊടി, എറിയാന്‍ പറ്റുന്നതായ സാധനങ്ങള്‍, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങള്‍ സ്റ്റേഡിയത്തിനുളളില്‍ കൊണ്ടു വരാന്‍അനുവദിക്കുന്നതല്ല. കളി കാണാന്‍ വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ മാത്രമെ അകത്തേയ്ക്ക് കൊണ്ട് പോകാന്‍ അനുവദിക്കുകയുള്ളൂ. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് എത്തുന്നവരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ല. കളിയുടെ ഭാഗമായി ഉച്ചയ്ക്ക് 3.00 മണി മുതല്‍ രാത്രി 12.00 മണി വരെ നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതാണ്.