Friday, May 17, 2024
indiaNews

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ്…

ആത്മനിര്‍ഭര്‍ ഭാരത് മൂന്നാംഘട്ട പാക്കേജിന്റെ ഭാഗമായി,വീട് വാങ്ങുന്നവര്‍ക്ക് ആദായനികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.2 കോടി രൂപ വരെയുള്ള വീടുകള്‍ക്കാണ് ഇളവ് കിട്ടുക. ആദ്യമായി വീട് വാങ്ങുന്നവരാകണം. പദ്ധതി പ്രകാരം 2021 ജൂണ്‍ 30 വരെ 20 ശതമാനം ഇളവാണു ലഭിക്കുക. റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു കേന്ദ്രമന്ത്രി പറഞ്ഞു.