Sunday, May 12, 2024
keralaNews

ഗുരുവായൂരിലെ സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ പ്രതി പിടിയില്‍

തൃശൂര്‍:ഗുരുവായൂരിലെ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ പ്രതി പിടിയില്‍.2.67 കിലോ സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍. ഡല്‍ഹിയില്‍ പിടിയിലായ ഇയാളെ ഉടന്‍ കേരളത്തിലേക്കു കൊണ്ടുവരും.ആനക്കോട്ടയ്ക്കു സമീപം തമ്പുരാന്‍പടി ‘അശ്വതി’ കുരഞ്ഞിയൂര്‍ കെ.വി.ബാലന്റെ വീട്ടില്‍ വ്യാഴം രാത്രി 7.30നായിരുന്നു കവര്‍ച്ച. 1.4 കോടി രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. മതില്‍ ചാടിയെത്തിയ പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ബാലനും ഭാര്യ രുഗ്മിണിയും പേരക്കുട്ടി അര്‍ജുനും ഡ്രൈവര്‍ ബിജുവും സിനിമയ്ക്കു പോയ തക്കം നോക്കി വീട് കുത്തിത്തുറന്നായിരുന്നു കവര്‍ച്ച.