Friday, May 17, 2024
keralaNews

ലൈഫ് മിഷന്‍ പദ്ധതി ;എരുമേലിയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചവര്‍ക്കും പണം നല്‍കിയില്ലെന്ന് പരാതി.

എരുമേലി : ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചവര്‍ക്കും,പകുതി നിര്‍മ്മിച്ചവര്‍ക്കും രണ്ടും -മൂന്നും ഗഡുക്കളായി ലഭിക്കേണ്ട പണം നല്‍കിയില്ലെന്ന് പരാതി.എരുമേലി ഗ്രാമപഞ്ചായത്തില്‍ ഇത്തരത്തില്‍ 37 വീടുകള്‍ക്കാണ് പണം ലഭിക്കാനുള്ളത്. കടം വാങ്ങിയും മറ്റും വീട് നിര്‍മ്മിച്ച പലരും കഴിഞ്ഞ ഒരു മാസമായി എരുമേലി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങുകയാണ്. ഗുണഭോക്താക്കള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് അധികൃതര്‍ മടക്കി വിടുന്നതെന്നും ഇവര്‍ പറയുന്നു.നാല് ലക്ഷം രൂപയാണ് വീട് നിര്‍മ്മാണത്തിനായി പഞ്ചായത്ത് നല്‍കുന്നത്.മൂന്ന് ഘട്ടമായി നടക്കുന്ന വീട് നിര്‍മ്മാണത്തിന് ധനസഹായത്തിന് മൂന്നു ഘട്ടമായാണ് പണം നല്‍കുന്നത്.ഇതില്‍ പലരും ആരും വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും രണ്ടും -മൂന്നും ഘട്ടവുമായി നല്‍കാനുള്ള സഹായം നല്‍കിയിട്ടില്ല.വീട് നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങിയതും,കടം വാങ്ങിയതുമടക്കം വന്‍തുകയാണ് ഗുണഭോക്താക്കള്‍ കച്ചവടക്കാര്‍ക്ക് നല്‍കാനുള്ളത്. വീട് നിര്‍മ്മിച്ച കരാറുകാരും പണം നടല്‍കാനുണ്ട്. ഈ കടങ്ങള്‍ വീടുന്നതിനായാണ് ഗുണഭോക്താക്കളായ പാവങ്ങള്‍ പഞ്ചായത്തില്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി കയറിയിറങ്ങുന്നത്.എന്നാല്‍ പണം നല്‍കുന്നതിനാവശ്യമായ നടപടി അധികൃതര്‍ സ്വീകരിച്ചില്ല.പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട ധനസഹായം ലഭിച്ചാല്‍ മാത്രമായി കടം വീട്ടാനാകൂയെന്നും ഗുണഭോക്താക്കള്‍ പറഞ്ഞു. വീട് പൂര്‍ത്തീകരിച്ചവര്‍ക്ക് അടിയന്തരമായി നല്കാന്‍ നടപടി സ്വീകരിക്കുമെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റെ് പറഞ്ഞു.