Friday, May 3, 2024
keralaNews

കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു.

കണ്ണൂര്‍: കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. പെരിങ്ങത്തൂര്‍ പുല്ലൂക്കരയിലാണ് പടിക്കൂലോത്ത് രതിയെന്ന നാല്‍പതുകാരി കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ മദ്യപിച്ചെത്തിയ രവീന്ദ്രന്‍ വീട്ടിന്റെ വാതിലടച്ച ശേഷം ഭാര്യയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച രവീന്ദ്രനെ കീഴ്‌പ്പെടുത്തിയത്.സംഭവത്തില്‍ കേസെടുത്ത ചൊക്ലി പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പെരിങ്ങത്തൂര്‍ സ്വദേശിയായ രതി തുന്നല്‍ ജോലിക്കാരിയാണ്.