Friday, May 17, 2024
keralaNews

എം.ശിവശങ്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇതോടെ ഇനി കുറച്ചുനാള്‍ ശിവശങ്കര്‍ ജയിലില്‍ കഴിയണം. കാക്കനാട് ജയിലിലേക്ക് ആണ് ശിവശങ്കറിനെ കൊണ്ടുപോകുന്നത്. ഈ മാസം 26വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരേണ്ടത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിശദമായ വാദം കേട്ടു.എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ചയിലേക്ക് വിധി പറയാന്‍ മാറ്റിയിട്ടുണ്ട്.സ്വപ്ന സുരേഷിന് കുറ്റക്യത്യങ്ങളിലൂടെ ലഭിച്ച പണം ഒളിപ്പിക്കാന്‍ എം.ശിവശങ്കര്‍ സഹായിച്ചു. സ്വപ്ന നടത്തിയ ക്രിമിനല്‍ ഇടപാടുകളില്‍ അടക്കം എം.ശിവശങ്കര്‍ പങ്കാളിയാണെന്നുമായിരുന്നു ഇ.ഡിയുടെ വാദം.