Tuesday, April 30, 2024
Local NewsNews

വിശുദ്ധമായ പൂങ്കാവനമാണ് നമ്മുടെ ലക്ഷ്യം: പന്തളം കൊട്ടാരം  നാരായണ വർമ്മ

എരുമേലി: വസ്ത്രം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ലെന്നും  വിശുദ്ധമായ   പൂങ്കാവനമാണ് നമ്മുടെ ലക്ഷ്യമെന്നും  പന്തളം രാജകൊട്ടാരം  അംഗം  പുണർതം തിരുനാൾ നാരായണ വർമ്മ  പറഞ്ഞു . എരുമേലിയിൽ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി നടന്ന നക്ഷത്രവനം വൃക്ഷത്തൈ വിതരണം പരിപാടിയിൽ  സംസാരിക്കുകയായിരുന്നു .പ്രകൃതിയോട് ചേർന്ന് നിന്ന് ജീവിക്കാൻ കഴിയണം ഈ മഹത്തായ സന്ദേശമാണ് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പല അസുഖങ്ങളുടെയും കാരണം അന്വേഷിച്ചെത്തിയാൽ  മാലിന്യങ്ങളിലാണ് ചെന്നെത്തുകയെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് ഹൈസ്കൂളിൽ നടന്ന  സമ്മേളനം  പത്തനംതിട്ട എംപി ആന്റോ ആൻറണി  ഉദ്ഘാടനം ചെയ്തു. റിട്ടേ . പോലീസ് അസിസ്റ്റൻറ് കമാൻഡ് ജി. അധ്യക്ഷത വഹിച്ചു.മണിലാൽ നമ്പൂതിരി കൂവപ്പള്ളി, ഹൈസ്കൂൾ പ്രധാന അധ്യാപിക ശ്രീകുമാരി , പ്രമുഖ പരിസ്ഥിതി പ്രവർത്തകർ സുനിൽ സുരേന്ദ്രൻ ,  പുണ്യം പൂങ്കാവനം എരുമേലി കോർഡിനേറ്റർ  ഷിബു എം എസ് , കളഞ്ഞുകിട്ടിയ മൂന്നര പവന്റെ മാല ഉടമയെ കണ്ടെത്തി തിരിച്ചുനൽകി മാതൃകയായ എരുമേലിയിലെ പുണ്യം പൂങ്കാവനം പ്രവർത്തകരായ SCPO നവാസ്, CPO അനീഷ്, CPO വിശാൽ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. ജില്ല , ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളായ ശുഭേഷ് സുധാകരൻ, അജിത രതീഷ്, കെ ആർ തങ്കപ്പൻ , റ്റി. എസ് കൃഷ്ണകുമാർ , ജോളി മടുക്ക കഴി, അനുശ്രീ സാബു ,  സിന്ധു മോഹൻ,  ജോൺസി ബെന്നി, നാസർ പനച്ചി, എസ്. മനോജ്, അനിയൻ എരുമേലി, പി എ ഇർഷാദ്, അജിത് കുമാർ , മുജീബ് റഹ്മാൻ , പി ആർ ഹരികുമാർ , ദേവസ്വം പ്രതിനിധികളായ  ആർ പ്രകാശ്, ശ്രീധര ശർമ്മ, മണിലാൽ നമ്പൂതിരി, പ്രസാദ് വർമ്മ പന്തളം കൊട്ടാരം, രാജൻ വടകര, നിജിൽ എരുമേലി, ദേവസ്വം ബോർഡ് ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി  ഉമ ദേവി എന്നിവർ സംസാരിച്ചു.