Saturday, April 27, 2024
keralaNews

വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചതായി പരാതി.

ഗാന്ധിനഗര്‍: വിവാഹ വാഗ്ദാനം നല്കി യുവതിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു.കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട യുവാവിനെതിരെയാണ് കേസ്. 35കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പ്രണയിക്കുകയും, പിന്നീട് നിരവധി തവണ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊണ്ടുവന്നു പീഡിപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അടുത്ത നാളില്‍ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു.ഇതറിഞ്ഞ യുവതി യുവാവിനെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ ഇന്നലെ പീഡനത്തിന് വിധേയമാക്കിയ സ്ഥലങ്ങളില്‍ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.