Sunday, May 5, 2024
NewsObituaryworld

നേപ്പാള്‍ വിമാന ദുരന്തം: യാത്രക്കാരില്‍ ഇന്ത്യാക്കാരടക്കം 14 വിദേശികളും

ദില്ലി: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തില്‍ അഞ്ച് ഇന്ത്യാക്കാരടക്കം കൊല്ലപ്പെട്ടവരില്‍ 14 വിദേശികളുടെ 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.     കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. 53 നേപ്പാള്‍ സ്വദേശികളും നാല് റഷ്യന്‍ പൗരന്മാരും രണ്ട് കൊറിയക്കാരും അയര്‍ലണ്ട്, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു.കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റണ്‍വേക്ക് സമീപം തകര്‍ന്ന് വീണ് കത്തിനശിക്കുകയായിരുന്നു. രാവിലെ 10.33 ന് പറന്നുയര്‍ന്ന വിമാനം ലക്ഷ്യത്തിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെയാണ് അപകടത്തില്‍പെട്ടത്. റണ്‍വേയിലെത്തുന്നതിന് മുന്‍പ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്നും തീപിടിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.