Monday, May 13, 2024
keralaNewspolitics

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയെ നിയോഗിക്കുന്നതില്‍ പാര്‍ട്ടിയില്‍ ഭിന്നത.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയെ നിയോഗിക്കുന്നതില്‍ പാര്‍ട്ടിയില്‍ ഭിന്നത.ചെന്നിത്തലയ്ക്ക് ദേശീയ ചുമതല നല്‍കുന്നതിലുള്ള അതൃപ്തി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.ദേശീയ നേതൃത്വത്തില്‍ പുനഃസംഘടനയില്‍ പ്രധാനപ്പെട്ടത് രമേശ് ചെന്നിത്തല സുപ്രധാന ചുമതലയുമായി ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്നതായിരുന്നു. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഡിസിസി അധ്യഷ നിയമനവുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ പരസ്യ പ്രസ്താവന കാര്യങ്ങളെയെല്ലാം മാറ്റി മറിച്ചു.രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേയ്ക്ക് നിയോഗിക്കുന്നതിലുള്ള തന്റെ അതൃപ്തി രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് വിവരം.