Monday, April 29, 2024
keralaNews

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് നരേന്ദ്രമോദി.

 

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് നരേന്ദ്രമോദി. രാജ്യം പണ്ഡിറ്റ് നെഹ്റുവിന്റെ 131-ാം ജന്മവാര്‍ഷികമാണ് ഇന്ന് ആഘോഷിക്കുന്നത്. ‘ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് എന്റെ വിനീതമായ പ്രണാമങ്ങളര്‍പ്പിക്കുന്നു.’ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

1889 നവംബര്‍ 14നാണ് ജവഹര്‍ലാല്‍ നെഹ്റു ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ജനിച്ചത്. 1964 മെയ്27നാണ് അന്തരിച്ചത്. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി എന്ന നിലയിലും വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ച ഭരണാധികാരി എന്ന നിലയിലുമാണ് നെഹ്റു ഏറെ പ്രശംസ നേടിയത്.