Thursday, May 16, 2024
indiaNews

ഇന്ന് ദീപാവലി. തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയം.

 

ഇന്ന് ദീപാവലി. തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. നാടും നഗരവും പടക്കം പൊട്ടിച്ചും, ദീപം തെളിച്ചും ആഘോഷിക്കേണ്ടതായിരുന്നു ദീപാവലി. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തടക്കം വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. രാവണവധം കഴിഞ്ഞെത്തിയ ശ്രീരാമനെ അയോധ്യയിലേക്ക് ദീപങ്ങള്‍ തെളിയിച്ച് സ്വീകരിച്ചതും ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതുമൊക്കെയായി ദീപാവലിയുടെ ഐതീഹ്യങ്ങള്‍ നിരവധി. കഥകള്‍ പലതാണെങ്കിലും തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയത്തിന്റെ ഉത്സവമാണ് ഭാരതീയര്‍ക്ക് ദീപാവലി.
ദിവസങ്ങള്‍ക്ക് മുന്‍പ് ദീപാവലിയുടെ ആഘോഷ വെളിച്ചം തെളിയുന്ന തെരുവുകള്‍ ഇത്തവണ ശൂന്യമായ അവസ്ഥയിലാണ്. വലിയ ആഘോഷങ്ങള്‍ ഒഴിവാക്കി രോഗശാന്തിയ്ക്കായി പ്രാര്‍ത്ഥിയ്ക്കാനാണ് ഓരോ കുടുംബങ്ങളുടേയും തീരുമാനം. മുന്‍ വര്‍ഷങ്ങളില്‍ വലിയ ആഘോഷ പരിപാടികള്‍ നടന്നിരുന്നിടത്ത് ഇത്തവണയെല്ലാം വീടുകളിലൊതുങ്ങി. എല്ലാവര്‍ഷവും തുടര്‍ന്നു പോന്നിരുന്ന ആഘോഷങ്ങള്‍ ഒഴിവാക്കിയതിന്റെ വിഷമത്തിലാണ് വിശ്വാസികള്‍.മധുര പലഹാരങ്ങള്‍ വില്‍ക്കുന്ന കടകളിലും കച്ചവടം കുറവാണ്. കൊറോണയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളും കച്ചവടത്തെയും ബാധിച്ചു. ഓരോ ദീപാവലി നാളും പ്രതീക്ഷയുടെ വ്യാപാരോന്നതിയുടെ മറ്റൊരു പടി കൂടി ചവിട്ടികയറിയെന്ന് സ്വയം വിലയിരുത്തുന്ന വിശ്വാസികള്‍ വരും വര്‍ഷങ്ങളില്‍ മികച്ച ആഘോഷമാക്കാനുള്ള കാത്തിരിപ്പിലാണ്.