Friday, May 3, 2024
keralaNews

കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി നാസര്‍ പനച്ചി.

ജനപ്രതിനിധികള്‍ എന്നാല്‍ വെള്ള ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച് ഗൗരവ ഭാവത്തില്‍ നടന്നു നീങ്ങുന്ന ഒരു പറ്റം മനുഷ്യര്‍ എന്നാണ് ആണ് നമ്മുടെ ഇടയിലുള്ള പൊതുധാരണ.തിരഞ്ഞെടുപ്പ് സമയമാവുമ്പോള്‍ ഇപ്പ പറഞ്ഞവര്‍ വിനയപുരസരം വോട്ട് അഭ്യര്‍ത്ഥിക്കുകയും എന്നാല്‍ ഫലം വന്ന ശേഷം തന്നെ ജയിപ്പിച്ച ജനങ്ങള്‍ക്ക് പുല്ലു വില കല്പിക്കാതെ മേല്‍പ്പറഞ്ഞപടി ജനങ്ങളെ വിസ്മരിക്കുകയും ചെയ്യുകയാണ് എന്നൊരു സംസാരവും ഇന്ന് സമൂഹത്തില്‍ ഉണ്ട് .ഇവയൊക്കെ ഒരു പരിധിവരെ ശരിയാണ്താനും.

നാസര്‍ പനച്ചി എരുമേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മരുന്നിനായി ക്യൂ നില്‍ക്കുന്നു.

കോവിഡ് മഹാമാരി തന്റെ രണ്ടാം തരംഗത്തിലൂടെ സംഹാര രൂപിയായ മാറിയ ഇക്കാലഘട്ടത്തില്‍ സ്ഥിതിഗതികള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. മുന്‍പത്തെതിനേക്കാള്‍ രോഗ വ്യാപനവും, ലക്ഷണങ്ങളുടെ കാഠിന്യവും, രോഗം സാമ്പത്തിക വ്യവസ്ഥക്ക് സൃഷ്ടിക്കുന്ന കെടുതികളും രണ്ടാം തരംഗത്തില്‍ അതിരൂക്ഷമാണ്. ഇതുമൂലം നിരവധി ജനങ്ങള്‍ കഷ്ടത അനുഭവിക്കുകയാണ് കഴിഞ്ഞ കുറെ നാളുകളായി ഇവിടെ.

ഇത്തരത്തില്‍ അതി രൂക്ഷമായ ഈ സാഹചര്യത്തില്‍ എരുമേലി ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഈ വ്യത്യസ്തത ആകട്ടെ ഇവിടെ പ്രധാനം ചെയ്യുന്നത് ജനങ്ങള്‍ തെരഞ്ഞെടുത്ത ഇരുപതാം വാര്‍ഡിന്റെ ജനപ്രതിനിധിയായ നാസര്‍ പനച്ചി ആണ്. തന്റെ പ്രവര്‍ത്തന മികവിലൂടെ ഇരുപതാം വാര്‍ഡിലെ ജനങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ല എന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

മറ്റു എല്ലാ ഇടങ്ങളിലെ പോലെ എരുമേലി ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലും കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചപ്പോള്‍ ഇരുപതാം വാര്‍ഡിന്റെ കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ നിന്നു നയിക്കുന്നത് മെമ്പര്‍ നാസര്‍ പനച്ചി ആണ് . തന്റെ വാര്‍ഡിലെ ഏതെങ്കിലുമൊരു നിവാസികള്‍ക്ക് കോവിഡ് ബാധ ഉണ്ടായാല്‍ ഉടന്‍തന്നെ ആ വിവരം മനസ്സിലാക്കി അയാള്‍ക്കും കുടുംബത്തിനും ആവശ്യമായ വൈദ്യസഹായം, മരുന്നുകളുടെ ലഭ്യത, ഭക്ഷണസാധനങ്ങള്‍ ,പലവ്യഞ്ജനങ്ങള്‍ പച്ചക്കറികള്‍ എന്നിവ മറ്റാരുടെയും സഹായത്തിന് കാത്തുനില്‍ക്കാതെ തന്റെ കഴിവിന്റെ പരമാവധി ഇവരില്‍ എത്തിക്കുവാന്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തിയില്‍ ആകൃഷ്ടരായി നിരവധി ചെറുപ്പക്കാര്‍ കോവിഡ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടാന്‍ തയ്യാറാകുന്നതായി ആണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

‘തന്റെ ഉത്തരവാദിത്വമാണ് തന്റെ വാര്‍ഡിലെ ജനങ്ങളുടെ ക്ഷേമം ‘ എന്ന നിസ്വാര്‍ത്ഥമായ വാചകത്തില്‍ തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ഒതുക്കി മറ്റൊരു മറുപടിയും പറയാതെ നാസര്‍ പനച്ചി ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ചെറു പുഞ്ചിരി സമ്മാനിച്ചു നടന്നകലുന്ന കാഴ്ച്ച നിരവധി കോവിഡ് രോഗികളുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണ് ഇന്നിപ്പോള്‍