Friday, May 17, 2024
keralaNews

ചന്ദനം കാറില്‍ കടത്താന്‍ ശ്രമിച്ചപ്പോഴാണ് സംഘം പിടിയിലാകുന്നത്

കണ്ണൂര്‍: മട്ടന്നൂരില്‍ കാറില്‍ സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. ശിവപുരം മരുവഞ്ചേരിയില്‍ കെപി പ്രജിത്തിന്റെ വീടിനടുത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ചന്ദനം പിടികൂടിയത്. 16 കിലോഗ്രാം ചന്ദനമരത്തടിയാണ് കണ്ടെത്തിയത്. വെങ്ങാടുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന ചന്ദനമാണ് മുറിച്ചുകടത്തിയത്.

സംഭവത്തില്‍ പ്രജിത്തിനെയും ഇയാളുടെ സഹായി നിധീഷ്, വിനോദ് എന്നിവരെയും ചന്ദനം കടത്താന്‍ ഉപയോഗിച്ച വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. വിപണിയില്‍ ഏകദേശം 15,000 രൂപ വിലമതിക്കുന്ന ചന്ദനമാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നേരോത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.