Friday, May 3, 2024
keralaNews

നാസര്‍ പനച്ചി പറയുന്നു ……… എരുമേലി ടൗണ്‍ വാര്‍ഡ് വികസനത്തിനായി കാതോര്‍ക്കുന്നു.

കഴിഞ്ഞകാല ദു.സ്വപ്നങ്ങള്‍ ഓര്‍ക്കാതെ വരാന്‍ പോകുന്ന നല്ല നാളുകള്‍ക്കായി പ്രാര്‍ത്ഥിക്കുകയും വികസനം സ്വപ്നം കാണുകയും ചെയ്യണമെന്ന് എരുമേലി ടൗണ്‍ 20 വാര്‍ഡില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്ന നാസര്‍ പനച്ചി പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും വീടുകളിലെത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് അവരുടെ വിശേഷങ്ങളും – ദുഃഖങ്ങളും മനസ്സിലാക്കി വികസന കാഴ്ചപ്പാടുകള്‍ പങ്കുവെച്ചാണ് നാസര്‍ പനച്ചി എന്ന വികസന നായകന്‍ പ്രചരണം ശക്തമാക്കിയിരിക്കുന്നത്. നാടിന്റെ വികസനം സ്വപ്നം കാണുന്ന ഓരോരുത്തരും തങ്ങളുടെ വോട്ടുകള്‍ വികസന സാക്ഷാത്ക്കാരത്തിനായി വിനിയോഗിക്കണമെന്നും അദ്ദേഹം വോട്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു .ഒന്നല്ല നീണ്ട 20 വര്‍ഷം എരുമേലി ടൗണിനെ വികസന പാതയില്‍ നിന്നും മാറ്റിനിര്‍ത്തിയ ദുര്‍ഭരണത്തിനെതിരെ വികസനം കാംക്ഷിക്കുന്നവര്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.’ഒപ്പമുണ്ട് -എന്നും -എപ്പോഴും.എവിടെയും .എരുമേലി ടൗണിന്റെ വികസനം നിങ്ങളെപ്പോലെ ഞാനും സ്വപ്നം കാണുന്നു . ആ സ്വപ്നസാക്ഷാത്കാരത്തിനാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്ത് തന്നെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.എന്നാല്‍ മാത്രമേ വികസനം എന്ന സത്യം തിരിച്ചറിയാനാകൂയെന്നും നാസര്‍ പനച്ചി അദ്ദേഹം പറഞ്ഞു.