Saturday, May 18, 2024
keralaNews

24 മണിക്കൂറിനുള്ളില്‍ 507 പേര്‍ മരിച്ചു: രാജ്യത്ത് 41,383 പുതിയ കോവിഡ് 19 കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 41,383 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ദൈനംദിന പോസിറ്റീവ് നിരക്ക് തുടര്‍ച്ചയായ 31 ദിവസങ്ങളില്‍ മൂന്ന് ശതമാനത്തില്‍ താഴെയാണ്. നിലവില്‍, പോസിറ്റീവ് നിരക്ക് 2.41 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,12,57,720 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,09,394 സജീവ കോവിഡ് കേസുകളാണുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 507 പേര്‍ മരിച്ചു. ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,18,987 ആയി ഉയര്‍ന്നു. 45.09 കോടി വാക്‌സിനുകള്‍ നല്‍കി.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കനുസരിച്ച് ജൂലൈ 21 വരെ 45,09,11,712 വാക്‌സിന്‍ നല്‍കി. ഇവയില്‍ 17,18,439 പേര്‍ ഇന്നലെയാണ് വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ നല്‍കുന്ന കോവിഡ്-19 വാക്‌സിന്‍ ഡോസുകളുടെ എണ്ണം 41,78,51,151 ല്‍ എത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.