Monday, May 6, 2024
keralaNews

മുട്ടിൽ വനം കൊള്ള; എരുമേലി ഫോറസ്റ്റ്  റേഞ്ച് ഓഫീസിലും പരിശോധന 

എരുമേലി:  മുട്ടിൽ വനം കൊള്ളയുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണങ്ങളുടെ ഭാഗമായി എരുമേലി ഫോറസ്റ്റ്   റേഞ്ച് ഓഫീസിലും ഇന്ന്  പരിശോധന നടത്തി.തിരുവനന്തപുരം ഫോറസ്റ്റ് കൺട്രോൾ റൂമിൽ  ഫ്ലൈയിംഗ് സ്ക്വാഡ് ഡി എഫ് ഓ എ. ഷാനവാസ്,കൺട്രോൾ റൂം റേഞ്ച് ഓഫീസർ സലീം ജോർജ്ജ് എന്നിവരുടെ  നേതൃത്വത്തിലുള്ള  സംഘമാണ് രാവിലെ 11 മണിയോടെ റേഞ്ച് ഓഫീസിൽ പരിശോധനക്കെത്തിയത്.കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ  എരുമേലി റെഞ്ച് ഓഫീസിൽ  പരിധിയിൽപ്പെട്ട എരുമേലി തെക്ക് വില്ലേജ് പൂർണ്ണമായും, മുണ്ടക്കയം  വടക്ക് വില്ലേജിൽപ്പെട്ടതുമായ എൽ.എ പട്ടയ ഭൂമികളിൽ നിന്നും മരം മുറിക്കുന്നതിനായി നൽകിയിട്ടുള്ള  അപേക്ഷകളിൽ  മരം മുറിക്കാൻ അനുവാദം നൽകിയിട്ടുണ്ടോയെന്ന  രേഖകളാണ്  ഫോറസ്റ്റ്  ഫ്ലൈയിംഗ് സ്ക്വാഡ്  പരിശോധിച്ചത്. എന്നാൽ  ഇത്തരത്തിലുള്ള രേഖകളുടെ പരിശോധനയിൽ ക്രമക്കേടുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയകുമാർ  പറഞ്ഞു.എരുമേലി റേഞ്ച് ഓഫീസിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത്തരത്തിൽ മരം മുറിക്കുന്നതുമായി  ബന്ധപ്പെട്

20 അപേക്ഷകൾ ലഭിച്ചു. ഇതിൽ അപേക്ഷയോടൊപ്പം  പട്ടയവും കൂടി ലഭിച്ചതിനാൽ പത്തോളം അപേക്ഷകൾ അപ്പോൾ തന്നെ  തള്ളിയെന്നും ബാക്കിയുള്ള തുടർ നടപടിക്കായി മാറ്റി വച്ചതായും എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയകുമാർ എൻ.വി പറഞ്ഞു. മരം മുറി കേസ് വിവാദമായ സാഹചര്യത്തിൽ  കോട്ടയം, പത്തനംതിട്ട  എന്നീ ജില്ലകളുടെ
പരിശോധനയാണ് ഈ സംഘം നടത്തുന്നത്.
 എൽ.എ പട്ടയവും മരം മുറിയും…. 
 
എൽ. എ പട്ടയം എന്നാൽ ലാന്റ് അസൈൻമെന്റെ  പട്ടയം . ഈ പട്ടയ ഉടമക്ക് തന്റെ കൈവശത്തിൽ ഇരിക്കുന്ന ഭൂമിയിൽ തേക്ക്, ഈട്ടി, എബണി,ചന്ദനം
ഉൾപ്പെടെ ഉള്ള മരങ്ങൾ സംരക്ഷിക്കുന്നതിനുള്ള അവകാശം മാത്രമാണ് നൽകിയിട്ട് ഉള്ളത്. അവ മുറിച്ചു മാറ്റുന്നതോ നശിപ്പിക്കുന്നതോ കുറ്റകരമാണ്. ചില എൽ.എ പട്ടയങ്ങളിലെ ഇതു സംബന്ധിച്ച വ്യക്തത ഇല്ലായിമയാണ് സർക്കാർ ഉത്തരവിന്റെ മറവിൽ ദുരുപയോഗം ചെയ്യപ്പെട്ടത്
ജയകുമാർ എൻ.വി പറഞ്ഞു .