Sunday, May 5, 2024
keralaNews

ശബരിമല നട ജൂണ്‍ 14ന് തുറക്കും.

മിഥുനമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ജൂണ്‍ 14 തിങ്കളാഴ്ച വൈകന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.അന്ന് പൂജകളൊന്നും ഉണ്ടാകില്ല.ജൂണ്‍ 15 മിഥുനം ഒന്നിന് ലോക്ഡൗണ്‍ കണക്കിലെടുത്ത് ഭക്തര്‍ക്ക് ശബരിമലയിലേക്ക് ഇക്കുറിയും പ്രവേശനം ഇല്ല. മിഥുന മാസ പൂജകള്‍ക്ക് ശേഷം ജൂണ്‍ 19ന് രാത്രി 8 മണിയോടെ ഹരിവരാസനം പാടി നടയടയ്ക്കും. കര്‍ക്കിടക മാസ പൂജകള്‍ക്കായി പിന്നീട് ജൂലായ് 16നാണ് നട തുറക്കുന്നത്.